വാക്കുകള്‍ തേടിയുള്ള യാത്രയിലാണ്,
എനിക്ക് പ്രിയപ്പെട്ട ഏതൊക്കെയോ വാക്കുകള്‍
എവിടെയോ കളഞ്ഞുപോയ വാക്കുകള്‍.
എവിടെയാണെന്നറിയില്ല....എന്നാണെന്നും അറിയില്ല.
ഓര്‍മകളുടെ മുഷിഞ്ഞ നരച്ചീറിന്‍റെ ഗന്ധമുറങ്ങുന്ന തട്ടിന്‍പുറത്തോ??
അതോ പച്ചമാങ്ങയുടെ പുളിച്ചുണയുടെ കഥ പറയുന്ന വെട്ടിയ മാവിന്‍ ചുവട്ടിലോ???
തേടാന്‍ ഇനിയും ഏറെ സ്ഥലങ്ങളുണ്ട്,
കവികള്‍ പാടുന്ന പോലെ പഴയ ക്ലാസ് റൂം,
ആല്‍മരച്ചുവട്, ക്യാമ്പസിന്‍റെ ഇടനാഴികള്‍
എന്നാലെനിക്കറിയാം ഇവിടെയൊന്നുമല്ലെന്ന്.
ആ വാക്കുകള്‍ മരിച്ചു പോയി...
ഇനി വരില്ല..ഒപ്പം ഞാനും...
വാക്കുകള്‍ തേടി ഈ ബ്ലോഗില്‍ ചിലക്കുന്നത്
എന്‍റെ ആത്മാവാണ്....
ഇല്ലാത്ത പുനര്‍ജനി കൊതിക്കുന്ന ഒരാത്മാവ്
ഇത് വാക്കുകള്‍ തേടി
വെറുതെ കോറുന്ന അക്ഷരങ്ങള്‍ മാത്രം
അര്‍ത്ഥമില്ലാത്ത അക്ഷരങ്ങള്‍
Subscribe to:
Post Comments (Atom)

ആശംസകള്‍....... ബ്ലോഗില്‍ പുതിയ പോസ്റ്റ് ..... സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്......... വായിക്കണേ.......
ReplyDelete