Wednesday, June 27, 2018

ഇടം..ഒരു ആത്മഗതം


ഇടങ്ങള്‍ (space) ആണ് എല്ലായ്പ്പോഴും ചോദ്യക്കൂട്ടിലാകുന്നത്...അതിന് വേണ്ടിയാണ് മത്സരിക്കുന്നതും, ജീവിക്കുന്നതും തന്നെ..ഇടം എന്ന രണ്ടക്ഷരം വലിയ ഒരു ഇടത്തെയാണ് സ്വയം ഉള്‍ക്കൊണ്ടിരിക്കുന്നത്...തന്‍റേതായ...തനിക്ക് അധികാരമുള്ള..അവകാശമുള്ള...മറ്റുള്ളവർക്ക്മേല്‍ അധികാരം കാണിക്കാവുന്ന, നിയന്ത്രിക്കാവുന്ന, അങ്ങിനെ എല്ലാമെല്ലാം അടങ്ങുന്നു ഈ രണ്ടക്ഷരങ്ങള്‍ക്കിടയില്‍....ഇടം നഷ്ടമാകുന്നവരുടെ വേദനയേക്കാള്‍ ഇന്ന് നിറഞ്ഞുനില്‍ക്കുന്നത് ഇടം നഷ്ടമാകുമോ എന്ന് ഭയക്കുന്നവരുടെ ആശങ്കയാണ്..ഈ ആശങ്കയാണ് ഇവരെ മറ്റുള്ളവർക്ക് മേല്‍ അവരുടെ ഇടങ്ങള്‍ക്ക് മേല്‍ അധികാരത്തിന്‍റെ നിഴല്‍ പരത്തി, ഇരുള്‍ വിരിച്ച് നില്‍ക്കാൻ നമ്മെയെല്ലാവരേയും പ്രേരിപ്പിക്കുന്നത്..പുതിയ ഇടങ്ങള്‍ തേടുമ്പോഴും നമ്മെ പിന്തുടരുന്നത് പുതിയ ഇടത്തെ പറ്റിയുള്ള പ്രതീക്ഷകളല്ല,നഷ്ടമാകുന്ന ഇടത്തെ പറ്റിയുള്ള ആശങ്കകളാണ്...

No comments:

Post a Comment