ഇടങ്ങള്‍ (space) ആണ് എല്ലായ്പ്പോഴും
ചോദ്യക്കൂട്ടിലാകുന്നത്...അതിന് വേണ്ടിയാണ് മത്സരിക്കുന്നതും, ജീവിക്കുന്നതും
തന്നെ..ഇടം എന്ന രണ്ടക്ഷരം വലിയ ഒരു ഇടത്തെയാണ് സ്വയം ഉള്‍ക്കൊണ്ടിരിക്കുന്നത്...തന്‍റേതായ...തനിക്ക്
അധികാരമുള്ള..അവകാശമുള്ള...മറ്റുള്ളവർക്ക്മേല്‍ അധികാരം കാണിക്കാവുന്ന,
നിയന്ത്രിക്കാവുന്ന, അങ്ങിനെ എല്ലാമെല്ലാം അടങ്ങുന്നു ഈ രണ്ടക്ഷരങ്ങള്‍ക്കിടയില്‍....ഇടം
നഷ്ടമാകുന്നവരുടെ വേദനയേക്കാള്‍ ഇന്ന് നിറഞ്ഞുനില്‍ക്കുന്നത് ഇടം നഷ്ടമാകുമോ എന്ന്
ഭയക്കുന്നവരുടെ ആശങ്കയാണ്..ഈ ആശങ്കയാണ് ഇവരെ മറ്റുള്ളവർക്ക് മേല്‍ അവരുടെ ഇടങ്ങള്‍ക്ക്
മേല്‍ അധികാരത്തിന്‍റെ നിഴല്‍ പരത്തി, ഇരുള്‍ വിരിച്ച് നില്‍ക്കാൻ
നമ്മെയെല്ലാവരേയും പ്രേരിപ്പിക്കുന്നത്..പുതിയ ഇടങ്ങള്‍ തേടുമ്പോഴും നമ്മെ
പിന്തുടരുന്നത് പുതിയ ഇടത്തെ പറ്റിയുള്ള പ്രതീക്ഷകളല്ല,നഷ്ടമാകുന്ന ഇടത്തെ
പറ്റിയുള്ള ആശങ്കകളാണ്...
Wednesday, June 27, 2018
Sunday, February 14, 2010
അര്‍ത്ഥമില്ലാത്ത വാക്കുകള്‍
വാക്കുകള്‍ തേടിയുള്ള യാത്രയിലാണ്,
എനിക്ക് പ്രിയപ്പെട്ട ഏതൊക്കെയോ വാക്കുകള്‍
എവിടെയോ കളഞ്ഞുപോയ വാക്കുകള്‍.
എവിടെയാണെന്നറിയില്ല....എന്നാണെന്നും അറിയില്ല.
ഓര്‍മകളുടെ മുഷിഞ്ഞ നരച്ചീറിന്‍റെ ഗന്ധമുറങ്ങുന്ന തട്ടിന്‍പുറത്തോ??
അതോ പച്ചമാങ്ങയുടെ പുളിച്ചുണയുടെ കഥ പറയുന്ന വെട്ടിയ മാവിന്‍ ചുവട്ടിലോ???
തേടാന്‍ ഇനിയും ഏറെ സ്ഥലങ്ങളുണ്ട്,
കവികള്‍ പാടുന്ന പോലെ പഴയ ക്ലാസ് റൂം,
ആല്‍മരച്ചുവട്, ക്യാമ്പസിന്‍റെ ഇടനാഴികള്‍
എന്നാലെനിക്കറിയാം ഇവിടെയൊന്നുമല്ലെന്ന്.
ആ വാക്കുകള്‍ മരിച്ചു പോയി...
ഇനി വരില്ല..ഒപ്പം ഞാനും...
വാക്കുകള്‍ തേടി ഈ ബ്ലോഗില്‍ ചിലക്കുന്നത്
എന്‍റെ ആത്മാവാണ്....
ഇല്ലാത്ത പുനര്‍ജനി കൊതിക്കുന്ന ഒരാത്മാവ്
ഇത് വാക്കുകള്‍ തേടി
വെറുതെ കോറുന്ന അക്ഷരങ്ങള്‍ മാത്രം
അര്‍ത്ഥമില്ലാത്ത അക്ഷരങ്ങള്‍
എനിക്ക് പ്രിയപ്പെട്ട ഏതൊക്കെയോ വാക്കുകള്‍
എവിടെയോ കളഞ്ഞുപോയ വാക്കുകള്‍.
എവിടെയാണെന്നറിയില്ല....എന്നാണെന്നും അറിയില്ല.
ഓര്‍മകളുടെ മുഷിഞ്ഞ നരച്ചീറിന്‍റെ ഗന്ധമുറങ്ങുന്ന തട്ടിന്‍പുറത്തോ??
അതോ പച്ചമാങ്ങയുടെ പുളിച്ചുണയുടെ കഥ പറയുന്ന വെട്ടിയ മാവിന്‍ ചുവട്ടിലോ???
തേടാന്‍ ഇനിയും ഏറെ സ്ഥലങ്ങളുണ്ട്,
കവികള്‍ പാടുന്ന പോലെ പഴയ ക്ലാസ് റൂം,
ആല്‍മരച്ചുവട്, ക്യാമ്പസിന്‍റെ ഇടനാഴികള്‍
എന്നാലെനിക്കറിയാം ഇവിടെയൊന്നുമല്ലെന്ന്.
ആ വാക്കുകള്‍ മരിച്ചു പോയി...
ഇനി വരില്ല..ഒപ്പം ഞാനും...
വാക്കുകള്‍ തേടി ഈ ബ്ലോഗില്‍ ചിലക്കുന്നത്
എന്‍റെ ആത്മാവാണ്....
ഇല്ലാത്ത പുനര്‍ജനി കൊതിക്കുന്ന ഒരാത്മാവ്
ഇത് വാക്കുകള്‍ തേടി
വെറുതെ കോറുന്ന അക്ഷരങ്ങള്‍ മാത്രം
അര്‍ത്ഥമില്ലാത്ത അക്ഷരങ്ങള്‍
Sunday, February 7, 2010
ആത്മഗതം അഥവാ പിറുപിറുക്കല്‍
ഏതോ ഫ്ലാറ്റിനു മുകളിലാണ് സൂര്യനിവിടെ ഉദിക്കുന്നത്, ഞാന്‍ കാണുന്ന ചക്രവാളത്തിന് ചുവപ്പ് നിറമല്ല..ഒരു തരം നരച്ച,ജീര്ണ്ണിച്ച നിറം. ഇത് നഗരം....ആരും ഉറങ്ങാത്ത,ആരെയും ഉറക്കാത്ത നഗരം...ചുവപ്പും പച്ചയും വെളിച്ചങ്ങളാണ് ഇവിടെ ജീവിതങ്ങളെ നിയന്ത്രിക്കുന്നത്...കണ്ണുതുറന്നിട്ടും കാണാതെ, ചെവിയടച്ചില്ലെങ്കിലും കേള്‍ക്കാതെ....സ്വന്തം ഹൃദയസ്പന്ദനം പോലും അറിയാതെ, നിലാവെളിച്ചം തേടി നിയോണ്‍ വെളിച്ചത്തിനു കീഴിലൂടെ നടക്കുകയാണ് ഞാനും......എന്നിലെ എന്നെ തേടി....മുഴുവന്‍ എഴുതാന്‍ പറ്റുന്നില്ല....തിരക്കാണ്...തിരക്കിനിടിയല്‍ തിരിച്ചു വരാമെന്ന പ്രതീക്ഷയോടെ...........
Subscribe to:
Comments (Atom)
