വാക്കുകള്‍ തേടിയുള്ള യാത്രയിലാണ്,
എനിക്ക് പ്രിയപ്പെട്ട ഏതൊക്കെയോ വാക്കുകള്‍
എവിടെയോ കളഞ്ഞുപോയ വാക്കുകള്‍.
എവിടെയാണെന്നറിയില്ല....എന്നാണെന്നും അറിയില്ല.
ഓര്‍മകളുടെ മുഷിഞ്ഞ നരച്ചീറിന്റെ ഗന്ധമുറങ്ങുന്ന തട്ടിന്‍പുറത്തോ??
അതോ പച്ചമാങ്ങയുടെ പുളിച്ചുണയുടെ കഥ പറയുന്ന വെട്ടിയ മാവിന് ചുവട്ടിലോ???
തേടാന്‍ ഇനിയും ഏറെ സ്ഥലങ്ങളുണ്ട്,
കവികള്‍ പാടുന്ന പോലെ പഴയ ക്ലാസ് റൂം,
ആല്‍മരച്ചുവട്, ക്യാമ്പസിന്റെ ഇടനാഴികള്‍
എന്നാലെനിക്കറിയാം ഇവിടെയൊന്നുമല്ലെന്ന്.
ആ വാക്കുകള്‍ മരിച്ചു പോയി...
ഇനി വരില്ല..ഒപ്പം ഞാനും...
വാക്കുകള്‍ തേടി ഈ ബ്ലോഗില്‍ ചിലക്കുന്നത്
എന്റെ ആത്മാവാണ്....
ഇല്ലാത്ത പുനര്‍ജനി കൊതിക്കുന്ന ഒരാത്മാവ്
ഇത് വാക്കുകള്‍ തേടി
വെറുതെ കോറുന്ന അക്ഷരങ്ങള്‍ മാത്രം
അര്‍ത്ഥമില്ലാത്ത അക്ഷരങ്ങള്‍
Sunday, February 14, 2010
Sunday, February 7, 2010
ആത്മഗതം അഥവാ പിറുപിറുക്കല്‍
ഏതോ ഫ്ലാറ്റിനു മുകളിലാണ് സൂര്യനിവിടെ ഉദിക്കുന്നത്, ഞാന്‍ കാണുന്ന ചക്രവാളത്തിന് ചുവപ്പ് നിറമല്ല..ഒരു തരം നരച്ച,ജീര്‍ണ്ണിച്ച നിറം. ഇത് നഗരം....ആരും ഉറങ്ങാത്ത,ആരെയും ഉറക്കാത്ത നഗരം...ചുവപ്പും പച്ചയും വെളിച്ചങ്ങളാണ് ഇവിടെ ജീവിതങ്ങളെ നിയന്ത്രിക്കുന്നത്...കണ്ണുതുറന്നിട്ടും കാണാതെ, ചെവിയടച്ചില്ലെങ്കിലും കേള്‍ക്കാതെ....സ്വന്തം ഹൃദയസ്പന്ദനം പോലും അറിയാതെ, നിലാവെളിച്ചം തേടി നിയോണ്‍ വെളിച്ചത്തിനു കീഴിലൂടെ നടക്കുകയാണ് ഞാനും......എന്നിലെ എന്നെ തേടി....മുഴുവന്‍ എഴുതാന്‍ പറ്റുന്നില്ല....തിരക്കാണ്...തിരക്കിനിടിയല്‍ തിരിച്ചു വരാമെന്ന പ്രതീക്ഷയോടെ...........
Subscribe to:
Comments (Atom)
